ചണ്ഡീഗഡ്: പശുക്കളുടെ സംരക്ഷണം ശക്തിപ്പെടുത്താന്‍ ഹരിയാനയില്‍ 24 മണിക്കൂര്‍ ഹെല്പ് ലൈന്‍ സ്ഥാപിച്ചു. പശുവിനെ അറുക്കുന്നത് തടയാനും ഗോവധ നിരോധന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുമാണ് ഹരിയാന പൊലീസിന്റെ ശ്രമിക്കുന്നത്. പശുവിനെ കടത്തുന്നതും അറക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ നാട്ടുകാര്‍ക്ക് ഹെല്പ് ലൈന്‍ നമ്പരില്‍ വിളിച്ചറിയിക്കാവുന്നതാണ്. ഉചിതമായ നടപടിയുമായി പൊലീസ് എത്തും.
8284030455 ഇതാണ് ഹെല്പ് ലൈന്‍ നമ്പര്‍. ഹരിയാനയില്‍ ഗോസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ‘ഗോമാതാ’യുടെ പേരില്‍ ഉണ്ടാവുന്ന അക്രമ സംഭവങ്ങള്‍ ഒഴിവാക്കാനുമാണ് ഈ സൗകര്യം പൊലീസ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം പശുവിനെ കടത്തിയെന്നാരോപിച്ച് സ്വയം പ്രഖ്യാപിത ‘ഗോ രക്ഷകസ്’ എന്ന സംഘം രണ്ട് പേരെ മര്‍ദ്ദിച്ച് അവശരാക്കി ചാണകവും ഗോമൂത്രവും കുടിപ്പിച്ച സംഭവം വിവാദമായിരുന്നു. ഇത്തരത്തിലുള്ള അക്രമങ്ങള്‍ തടയുകയാണ് ഹരിയാന സര്‍ക്കാരിന്റെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം ഹരിയാന സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഗോവംശ് സംരക്ഷണ്, ഗ സംവര്‍ധന ആക്ട് പ്രകാരം ഗോവധത്തിന് 10 വര്‍ഷം തടവാണ് ഹരിയാനയില്‍ ലഭിക്കുക.
Discussion about this post