സിഡ്നി: മുന്ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിയ്ക്കക്ക് മിന്നുന്ന വിജയം. 257 റണ്‍സിന്റെ വന്‍വിജയമാണ് പ്രോട്ടിസ് നേടിയത്.
ദക്ഷിണാഫ്രിയ്ക്ക മുന്നോട്ട വച്ച 409 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 151 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ഇമ്രാന് താഹിറാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.
നേരത്തെ
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സ് എടുത്തു.
66 പന്തില്‍ നിന്ന് പുറത്താവാതെ 162 റണ്‍സ് നേടിയ ഡി വില്ലേഴ്സാണ് വിന്‍ഡീസ് ബൗളിംഗിനെ നിലംപരിശാക്കിയത്.
ആംല -65(88).പ്ലസിസ്-62(70), റൊസ്സൗ-61(39) എന്നിവര്‍ മികച്ച പിന്തുണ നല്കി. പത്ത് ഓവറില്‍ 104 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹോള്‍ഡറാണ് ദക്ഷിണഫ്രിക്കന്‍ ബാറ്റിംഗിന്റെ ചൂട് ഏറ്റവും കൂടുതല്‍ അറിഞ്ഞത്. ലോകകപ്പിലെ ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലാണ് ദക്ഷിണാഫ്രിക്കയുടേത്.ലോകകപ്പിലെ രണ്ടാമത്തെ അതിവേഘ സെഞ്ച്വറി ഡി വില്ലിയേഴ്സ് നേടി. 52 പന്തില്‍ നിന്നാണ് ഡി വില്ലേഴ്സ് നൂറ് റണ്‍സ് തികച്ചത്.
Discussion about this post