ഡല്‍ഹി: മന്ത്രിസഭ വിപുലീകരണമല്ല സുപ്രധാനമായ മന്ത്രിസഭ പുനസംഘടനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ നടത്തിയത്. പത്ത് കാര്യങ്ങള്‍
1-പുതിയതായി 19 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തതത്.
2-പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന പുനസംഘടനയില്‍ യുവ രക്തത്തിന് മുന്‍തൂക്കം നല്കി
3-19 അംഗങ്ങളിലെ അഞ്ച് പേര് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളി്ല് പെടുന്നവരാണ്. ഇതാദ്യമായാണ് ദളിത് വിഭാഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ വലിയ പ്രാതിനിധ്യം ലഭിക്കുന്നത്.
4-അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞടുപ്പ് നടക്കുന്ന ഉത്തരപ്രദശിനും മൂന്ന് (അംഗങ്ങള്‍) പഞ്ചാബിനും പരിഗണന കൂടതല്‍ ലഭിച്ചു
5-ഗുജറാത്തില്‍ നിന്ന് മുന്ന് പേര് സഹമന്ത്രിമാരായി ചുമതലയേറ്റു
6- ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍.
7പ്രകാശ് ജാവദേക്കറിന് മാത്രമാണ് കാബിനറ്റ് പദവിയുള്ളത്.
8-എന്‍ഡിഎയില്‍ ഉള്ള അപ്നാ ദള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള ആര്.പി.ഐ എന്നീ ഘടകക്ഷികള്‍ക്ക് ഇത്തവണ പുതിയതായി മന്ത്രിസ്ഥാനം ലഭിച്ചു
9-അര്ജുന് മേഘ്വാള്, കൃഷ്ണ രാജ്, അജയ് താംത, ഫഗന്‍സിങ് കുലസ്തെ, രാംദാസ് അത്താവാലെ എന്നിവര്‍ ദലിത് വിഭാഗത്തില്‍ പെട്ടവരാണ്.
10- നിലവില്‍ പ്രധാനമന്ത്രി അടക്കം 64 മന്ത്രിമാര്‍ ആണ് കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളത്. ഭരണഘടനാ പ്രകാരം പരമാവധി 82 മന്ത്രിമാര്‍ വരെ ആകാം
പുതിയ മന്ത്രിമാര്‍-
ഫഗന്‍ സിങ് കുലസ്തെ (മധ്യപ്രദേശ്): വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര ആദിവാസി ക്ഷേമ സഹമന്ത്രിയായിരുന്നു. ആറു തവണ എംപി. ഒരു തവണ നിയമസഭാഗം
എസ്.എസ്.അലുവാലിയ (പശ്ചിമ ബംഗാള്‍): അഞ്ചു തവണ എംപിയായ അലുവാലിയ കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലെത്തിയ നേതാവാണ്്
രമേഷ് ജിഗാജിനാഗി (കര്‍ണാടക): മുന്‍പു ജനതാ പാര്‍ട്ടിയിലും ജനതാദളിലുമായിരുന്ന അദ്ദഹം കര്‍ണാടകയില്‍ മന്ത്രിയായിരുന്നു
വിജയ് ഗോയല്‍ (രാജസ്ഥാന്): വാജ്പേയി സര്‍ക്കാരില്‍ സ്പോര്‍ട്സ് യുവജനകാര്യ സഹമന്ത്രിയായിരുന്നു. നാലു തവണ എംപി…
രാംദാസ് അത്താവാലെ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ പ്രമുഖ ദലിത് നേതാവ്. സഖ്യകക്ഷിയായ ആര്‍പിഐ പ്രതിനിധി….
രാജന് ഗൊഹെയിന്‍ (അസം): നാലു തവണയായി എംപിയായി
അനില്‍ മാധവ് ദവെ (മധ്യപ്രദേശ്): ഗ്രന്ഥകാരനായ ദവെ ഹിന്ദിയില്‍ ഏറെ പുസ്തകങ്ങള്‍ രചിച്ചു. നര്‍മദാ നദീസംരക്ഷണ പ്രവര്ത്തകന്
പുരുഷോത്തം റൂപാല (ഗുജറാത്ത്): ഗുജറാത്ത് സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്നു.
എം.ജെ.അക്ബര്‍ (ജാര്‍ഖണ്ഡ്): .രാജ്യാന്തര പ്രശസ്തിയുള്ള മാധ്യമ പ്രവര്ത്തകന്. ബിജെപി ദേശീയ വക്താവ്….
അര്ജുന് മേഘ്വാള് (രാജസ്ഥാന്): രാജസ്ഥാന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു
ജസ്വന്ത് സിങ് ഭാഭോര്‍ (ഗുജറാത്ത്): ഗുജറാത്ത് സര്‍ക്കാരില്‍ ഗ്രാമവികസന, ആദിവാസി ക്ഷേമ മന്ത്രിയായിരുന്നു.
ഹേന്ദ്ര നാഥ് പാണ്ഡെ (ഉത്തര്‍ പ്രദേശ്): യുപി സര്‍ക്കാരില്‍ നഗരവികസന മന്ത്രിയായിരുന്നു.
അജയ് താംത (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡില്‍ നിന്നുള്ള ദലിത് നേതാവ്….
കൃഷ്ണ രാജ് (ഉത്തര്‍പ്രദേശ്): യുപിയിലെ വനിതാ നേതാവായ കൃഷ്ണ രാജ് രണ്ടു തവണ യുപി നിയമസഭാംഗമായിരുന്നു
മന്‍സുഖ് മണ്ഡാവിയ (ഗുജറാത്ത്): ഗുജറാത്ത് കാര്‍ഷിക വ്യവസായ കോര്പറേഷന് തലവനായിരുന്നു
അനുപ്രിയ പട്ടേല്‍ (ഉത്തര്‍ പ്രദേശ്): അപ്നാ ദള്‍ നേതാവായ അനുപ്രിയ പട്ടേല്‍ സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്. എംബിഎ ബിരുദധാരി
സി.ആര്.ചൗധരി (രാജസ്ഥാന്): ബിര്‍മിങ്ങാം സര്‍വകലാശാലയില്‍ നിന്നു ഗ്രാമവികസന പഠനം
പി.പി.ചൗധരി (രാജസ്ഥാന്): സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്.
സുഭാഷ് ഭാംറെ (മഹാരാഷ്ട്ര): പ്രശസ്ത ഡോക്ടറായ ഭാംറെ കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധനാണ്.
Discussion about this post