ഡല്‍ഹി: പൊതുബജറ്റ് അവതരണത്തിന് മുമ്പായി സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തുവച്ചു. ഈ വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 7.4 ശതമാനമയിരിക്കും. വിലക്കയറ്റം നിയന്ത്രിക്കാനായതാണു നടപ്പു സാമ്പത്തിക വര്‍ഷത്തെ പ്രധാന നേട്ടമായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. നാണ്യപ്പെരുപ്പം 3.4 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനായി.
എന്നാല്‍ എട്ടു മുതല്‍ 10 ശതമാനംവരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പനിരക്ക് 3.4 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പ നിരക്ക് ആറു ശതമാനമായിരുന്നു. മണ്ണെണ്ണ പാചകവാതക സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും സബ്‌സിഡി ഇനത്തില്‍ വന്‍ സാമ്പത്തിക ചോര്‍ച്ചയാണ് ഉണ്ടാവുന്നതെന്നും , നിലവിലുള്ള സബ്‌സിഡി ധനികര്‍ക്കാണ് പ്രയോജനപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post