ബാഗ്ദാദ്: ബാഗ്ദാദില്‍ ഞായറാഴ്ച ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് ഗബാന്‍ രാജിവച്ചു. ഇനി ഡെപ്യൂട്ടി മന്ത്രിക്കായിരിക്കും വകുപ്പിന്റെ ചുമതലയെന്ന് ഗബാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല.
ബാഗ്ദാദിലെ കരാഡ ജില്ലയില്‍ ഞായറാഴ്ച ഐഎസ് നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ 213 പേരാണ് കൊല്ലപ്പെട്ടത്. ഷിയാകളെ ലക്ഷ്യമിട്ട് തിരക്കേറിയ ഷോപ്പിംഗ് മേഖലയിലാണ് ഐഎസ് ആഞ്ഞടിച്ചത്. സമീപകാലത്ത് ഇറാക്കിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.
Discussion about this post