തിരുവനന്തപുരം: ബാര്‍ കോഴ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തുടരുന്ന കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്-എം തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. മുന്നണി സംവിധാനമായാല്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേമത്ത് വോട്ടു കച്ചവടം നടന്നതായുള്ള ആരോപണങ്ങള്‍ കെപിസിസി അധ്യക്ഷന്‍ തള്ളി. നേമത്തെ തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തിയ സമിതിയും ഇത്തരമൊരു കാര്യം കണ്ടെത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സമിതി അധ്യക്ഷന്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും വി.എം.സുധീരന് പറഞ്ഞു.
Discussion about this post