തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. അടിസ്ഥാന സൗകര്യ വികസനത്തിന് അധിക വിഭവ സമാഹരണവും ക്ഷേമ പെന്‍ഷനുകളുടെ വര്‍ദ്ധനവുമടക്കം ജന സൗഹൃദ പദ്ധതിയിലൂന്നിയാകും നാളെ തോമസ് ഐസക്കിന്റെ ബജറ്റ്. പരിസ്ഥിതി സംരക്ഷണം അടങ്ങിയ പ്രത്യേക നിര്‍ദേശവും ബജറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കര്‍ശന ചെലവ് ചുരുക്കല്‍ നടപടികള്‍ക്കും ബജറ്റില്‍ നര്ദേശമുണ്ടാകും.
ക്ഷേമ പെന്‍ഷനുകള്‍, ന്യായവില ശൃംഖലകള്‍ മെച്ചപ്പെടുത്തല്‍, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തല്‍ തുടങ്ങിയവക്ക് ബജറ്റില്‍ നടപടിയുണ്ടാകും. നികുതി വരുമാനം 13ല്‍ നിന്ന് 25 ശതമാനത്തിലേക്ക് ഉയര്‍ത്തും. ഇതിനായി സാങ്കേതിക സംവിധാനം മെച്ചപ്പെടുത്താന്‍ നടപടികളുണ്ടാകും.
വരുന്ന വര്‍ഷം ആദ്യം നിലവില്‍ വരുന്നവിധം നിയമഭേദഗതി അടക്കമുള്ള കാര്യങ്ങളാണ് നിര്‍ദേശിക്കുന്നത്. അധികം പണം കൈയിലില്ലെങ്കില്‍ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു നിക്ഷേപ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അതിനാല്‍ ഈ ബജറ്റ് സംസ്ഥാനത്തെ വികസനത്തിന് ഒരു നാഴികക്കല്ലാവുമെന്ന് തോമസ് ഐസക് പറഞ്ഞു
Discussion about this post