കൊച്ചി: കേരളത്തില്‍ അഞ്ച് കുടുംബത്തിലെ അംഗങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വാര്‍ത്ത അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം അതീവ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് കുടുംബത്തിലെ അംഗങ്ങളെ കാണാതായി സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. കുടുംബാംഗങ്ങള്‍ ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്ത ബന്ധുക്കള്‍ക്ക് ആശങ്ക പരത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോട്ടും പാലക്കാടും അഞ്ച് കുടുംബങ്ങളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ വിശദമായ പരിശോധന നടത്താന്‍ ഉത്തരമേഖല എഡിജിപിയോട് ആവശ്യപ്പെട്ടതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. വിജിലന്‍സി ഇന്ന് എഫ്ഐആര്‍ തയ്യാറാക്കും. കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നോ എന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ഇതുവരെ സംസ്ഥാന പോലീസിന് ലഭിച്ചിട്ടില്ലായെന്നും ഡിജിപി പറഞ്ഞു. ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കിയിരുന്നു.
കാസര്‍ഗോഡ് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നാണ് ദുരൂഹസാഹചര്യത്തില്‍ ആള്‍ക്കാരെ കാണാതായത്. പടന്ന പിഎച്ച്സിക്കു സമീപം താമസിക്കുന്ന ഹക്കീമിന്റെ മകന് ഹഫീസുധിന് ശ്രീലങ്കയിലേക്കു മതപഠനത്തിനു എന്നു പറഞ്ഞ് ഒരു മാസം മുന്‍പാണ് വീടുവിട്ടത്. പിന്നെ ഇനി കാണില്ലെന്ന് കാണിച്ചു അഫ്ഗാനിസ്ഥാന് നമ്പറില്‍ നിന്നും വീട്ടുകാര്‍ക്ക് മെസ്സേജ് കിട്ടുകയായിരുന്നു.
ഇത്തരത്തില്‍ സ്ത്രീകളടക്കം 16 പേരെ കഴിഞ്ഞ ഒരു മാസമായി കാണാതായതോടെയാണ് ദുരൂഹതയും സംശയവും വര്‍ധിച്ചിരിക്കുന്നത്. ഐഎസില്‍ ചേരാനായി സിറിയയിലോ ഇറാക്കിലോ ഇവര്‍ പോയതാകുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
Discussion about this post