കാസര്‍ഗോഡ്: നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിനെത്തിയെന്നും ഇനി തന്നെ തേടേണ്ടെന്നും ഐഎസില്‍ ചേര്‍ന്ന മലയാളിയുടെ വാട്‌സ് അപ്പ് സന്ദേശം. ഐഎസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന നാടുവിട്ടവരിലൊരാള്‍ ഭാര്യയ്ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണിത്. ‘ഇവിടെ അമേരിക്ക നിരപരാധികളെ കൊല്ലുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി താന്‍ സ്വയം സമര്‍പ്പിക്കുകയാണ്. മാതാപിതാക്കളെ പറഞ്ഞു മനസിലാക്കണം. അവരേയും കൂട്ടി ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തണം ഇങ്ങനെയാണ് വാട്‌സ്ആപ്പ് സന്ദേശം.

സംഭവത്തില്‍ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ളവര്‍ കടന്നതായാണ് സംശയിക്കുന്നത്.
Discussion about this post