ചെന്നൈ: ചെന്നൈയില്‍ എഐഎഡിഎംകെ നേതാവിനെ വെട്ടി കൊലപ്പെടുത്തി. മണാലി സോണിലെ കൗണ്‍സിലര്‍ മുല്ലൈ ഗ്നാനശേഖര്‍ (55) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി മണാലി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡിനു എതിര്‍വശമുള്ള കടയില്‍ ഇരിക്കുകയായിരുന്ന ഗ്നാനശേഖറിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബൈക്കിലെത്തിയ അക്രമികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നു. ഇവര്‍ കടയിലേക്ക് പാഞ്ഞ് കയറി ഗ്നാനശേഖറിന്റെ കഴുത്തില്‍ വെട്ടിവീഴ്ത്തി. സമീപത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയ ശേഷം അക്രമികള്‍ കടന്നു. ഗ്നാനശേഖറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച എഐഎഡിഎംകെ-ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ സ്ഥലത്ത് ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ കൊലപാതകവുമായി ഈ സംഭവത്തിനു ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Discussion about this post