ഡല്‍ഹി: കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. വിഷയത്തില്‍ കൂടുതലായി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോക്ടര്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. ഭീകരാക്രമണം നടത്തിയ രണ്ട് പേര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post