കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വാദത്തെ എതിര്‍ത്ത് യുഡിഎഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ് മൂലം തുടരും. ശബരിമല സ്ത്രീപ്രവേശം കേസ് നവംബര്‍ ഏഴിന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന് 2008ലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പിന്നീട് 2016 ജനവരിയിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന സത്യവാങ്മൂലം യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഭരണഘടനപരമായ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു.
ജസ്റ്റിസ് ദീപക് മിസ്ര അധ്യക്ഷനായ പുന:സംഘടിപ്പിച്ച ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വാദം കേട്ടത്.
Discussion about this post