കൊല്ലം: ബംഗളൂരു സ്ഫോടനക്കേസിലെ പ്രതി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്നു ബംഗളൂരുവിലേക്കു തിരിക്കും. ചികിത്സയിലിരിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ എട്ടു ദിവസം കേരളത്തില്‍ തങ്ങാനാണ് അദ്ദേഹത്തിന് അനുമതി ലഭിച്ചിരുന്നത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരം പ്രത്യേക എന്‍ഐഎ കോടതിയാണ് മദനിക്കു നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയിരുന്നത്. കഴിഞ്ഞ നാലിനാണ് അദ്ദേഹം കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് രാത്രി 10ന് ഇന്‍ഡിഗോ വിമാനത്തിലാണ് അദ്ദേഹം മടങ്ങുന്നത്.
Discussion about this post