മനില: ഫിലിപ്പൈന്‍സില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 40 അബുസയാഫ് ഭീകരര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരിക്കേറ്റു. മിന്ഡാനോയിലായിരുന്നു ഏറ്റുമുട്ടല്‍. പുതിയ പ്രസിഡന്റ് റോഡ്രിഗോ ദുത്തേര്‍ത്തെയുടെ കീഴില്‍ നടക്കുന്ന ആദ്യത്തെ വലിയ സൈനിക നീക്കമായിരുന്നു ഇത്. സുലു പ്രവിശ്യയിലെ ജോലോ വനപ്രദേശത്ത് കഴിഞ്ഞയാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
തൊട്ടടുത്ത ബാസിലിന് ദ്വീപിലും ഭീകരര്‍ക്കെതിരേ സൈന്യം നീക്കം നടത്തി. ജോലോയില് 22 പേരും ബാസിലിനില് 18 പേരുമാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 30നാണ് ദുത്തേര്‍ത്തെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Discussion about this post