ഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കില്ല. ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ അന്വേഷണം നടക്കുകയാണ്. ആര്‍ക്കൊക്കെ എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് സിബിഐ ആണെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ എം.എല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഉന്നത നേതാക്കള്‍ക്കെതിരെ സിബിഐ നടപടിയെടുക്കുന്നില്ല. ഇറ്റാലിയന്‍ കോടതിയില്‍ സോണിയ അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ശര്‍മ ആവശ്യപ്പെട്ടത്.
Discussion about this post