കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ 19 പേരെ കാണാതായ യുവാക്കളില്‍ ഒരാള്‍ താന്‍ ഇസ്ലാമിക സ്‌റ്റേറ്റിലെത്തിയതായി വ്യക്തമാക്കുന്ന സന്ദേശം കുടുംബത്തിന് അയച്ചതായി റിപ്പോര്‍ട്ട്.കാണാതായവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ഇനിയും കഴിയാത്ത സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണ്.
കാസര്‍കോഡ് നിന്ന് കാണാതായ മൊഹമ്മദ് മാര്‍വന്‍ ആണ് മെസേജിങ് ആപ്പായ ടെലഗ്രാം വഴി മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചത്. അളുകള്‍ എന്നെ തീവ്രവാദിയെന്നാണ് വിളിക്കുന്നത്. അള്ളാഹുവിന്റെ പാതയില്‍ പോരാടുന്നത് തീവ്രവാദമാണെങ്കില്‍ ഞാനും തീവ്രവാദിയാണെന്ന് ഇയാള്‍ അയച്ച സന്ദേശത്തില്‍ പറഞ്ഞതായി ‘ടൈംസ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ അവസാനമാണ് ഇയാള്‍ സന്ദേശം അയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഐഎസ് നിയന്ത്രിത മേഖലയിലാണ് ഇയാള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഐഎസുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കശ്മീര്‍, ഗുജറാത്ത്, മുസാഫിര്‍ നഗര്‍ എന്നിവിടങ്ങിലെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുസ്ലീങ്ങളെ സഹായിക്കാനായി തിരികെ എത്തുമെന്നും മൊഹമ്മദ് മാര്‍വന്റെ സന്ദേശത്തില്‍ പറയുന്നു.
23 വയസുള്ള മാര്‍വന്‍ തന്നെ ആരും മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതല്ല എന്നും സ്വമേധയാ ചേര്‍ന്നതാണെന്നും വ്യക്തമാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എഎസിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചാണ് ഇവിടെ എത്തിയത്. ഇസ്ലാമിന് വേണ്ടി കൊല്ലപ്പെടുകയാണെങ്കില്‍ താനൊരു രക്തസാക്ഷിയായി മരണാനന്തര ജീവിതത്തില്‍ പരിഗണിക്കപ്പെടും- സന്ദേശത്തില്‍ പറയുന്നു.
തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയാണെങ്കില്‍ തിരികെ എത്താമെന്ന പ്രതിക്ഷയും ഇയാള്‍ പങ്കുവയ്ക്കുന്നുണ്ട്. നേരത്തെ കാണാതായ മലയാളികളില്‍ ഒരാളായ ഡോ. ഇജാസ് ഇതേമാസം മാതാപിതാക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു.
Discussion about this post