മുംബൈ: മുംബൈയില്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പട്രോളിംഗ് ബോട്ടുകള്‍ തീപിടിച്ച് മുങ്ങി. ആളപായമില്ല. മുംബൈയിലെ നേവല്‍ ഡോക്യാര്‍ഡില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. ബോട്ടുകളില്‍ ഒന്നില്‍ പിടിച്ച തീ രണ്ടാമത്തെ ബോട്ടിലേക്കും പടരുകയായിരുന്നു. തീപിടിച്ചയുടന്‍ ബോട്ടുകള്‍ മുങ്ങുകയായിരുന്നു.
ബോട്ടിലുണ്ടായുള്ള ഇരുപതോളം പേരെ രക്ഷപ്പെടുത്തി. തീപിടിത്തത്തെ തുടര്‍ന്ന് ഡോക്യാര്‍ഡിലെ മറ്റ് ബോട്ടുകള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. മുങ്ങിയ ബോട്ടുകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് നാവികസേന ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post