ധാക്ക: ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങി വരുന്നവര്‍ക്ക് ബംഗ്ലാദേശില്‍ 10 ലക്ഷം ടാക്ക (ഏകദേശം 8.6 ലക്ഷംരൂപ) പാരിതോഷികം. ബംഗ്ലാദേശ് ദ്രുതകര്‍മ ബറ്റാലിയന്‍ ഡയറക്ടര്‍ ജനറല്‍ ബേനസിര്‍ അഹമ്മദാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഭീകരരെ കുറിച്ചും ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ചും കൃത്യമായ വിവരം നല്‍കുന്നവര്‍ക്കും അഞ്ചുലക്ഷം മുതല്‍ 10 ലക്ഷംവരെ ടാക്ക പാരിതോഷികം ലഭിക്കും.
ധാക്കയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ആക്രമണത്തിനു ശേഷം ഡോനട്ടിലും ബോഗ്രയിലും ഭീകര സംഘങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ ഭീകര വിരുദ്ധ സ്‌ക്വാഡുകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഭീകര സംഘടനകളെയും വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലുള്ള പരിശീലനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടന്നുവരികയാണ്.
നിരവധി ആയുധങ്ങളും ജിഹാദി പ്രസിദ്ധീകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും സഹകരണം തേടിയതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.
Discussion about this post