ന്യൂയോര്‍ക്ക്: റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് റിയോ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ കഴിയില്ല. ഉത്തേജക മരുന്നിന്റെ വ്യാപക ഉപയോഗത്തെ തുടര്‍ന്ന് അത്‌ലറ്റുകളെ വിലക്കിയ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നടപടി ചോദ്യം ചെയ്തു റഷ്യ സമര്‍പ്പിച്ച അപ്പീല്‍ ലോക കായിക തര്‍ക്ക പരിഹാര കോടതി തള്ളി. ലോക അത്‌ലറ്റിക് ഫെഡറേഷനാണ് റഷ്യക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ പേരില്‍ റഷ്യയ്‌ക്കെതിരെ നടപടി വേണമെന്ന അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതിയുടെ (വാഡ) നിലപാടാണ് റഷ്യക്ക് തിരിച്ചടിയായത്. വാഡയുടെ തീരുമാനത്തിനെതിരെയാണ് രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ തള്ളിയതോടെ നാനൂറിലേറെ കായികതാരങ്ങള്‍ക്കാണ് വിലക്ക് വരുന്നത്.
2014ല്‍ സോച്ചിയില്‍ നടന്ന ശീതകാല ഒളിമ്പിക്‌സില്‍ ഒട്ടേറെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഉത്തേജക മരുന്ന് ഉപയോഗത്തിന് റഷ്യന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി കൊടുത്തെന്നും വാഡ കണ്ടെത്തി. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വാഡയ്ക്കുവേണ്ടി അന്വേഷണം നടത്തിയ കനേഡിയന്‍ നിയമവിദഗ്ധന്‍ റിച്ചാര്‍ഡ് മക്‌ലാരന്‍ കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2010 മുതല്‍ തുടര്‍ച്ചയായി നാലുവര്‍ഷം റഷ്യന്‍ താരങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മരുന്നുപയോഗം നടത്തിയെന്നാണ് പ്രധാന ആരോപണം. ഈ സാഹചര്യത്തില്‍ റിയോ ഒളിമ്പിക്‌സില്‍ നിന്ന് റഷ്യയെ പൂര്‍ണമായി വിലക്കണമെന്നാണ് വാഡയുടെ ആവശ്യം. എല്ലാ രാജ്യങ്ങളും ഇതിനെ പിന്തുണയ്ക്കണമെന്നും വാഡ ആവശ്യപ്പെടുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുത്തു. എന്നാല്‍റഷ്യയെ വിലക്കരുതെന്നാണ് യൂറോപ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ നിലപാട്.
Discussion about this post