ധാക്ക: ധാക്ക ഭീകരാക്രമണത്തില്‍ നാലു പേരെ അറസ്റ്റു ചെയ്തതായി ബംഗ്ലാദേശ് പോലീസ്. ഇന്ത്യക്കാരുള്‍പ്പെടെ 22 വിദേശികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്ര സംഘടനായ ജമായത്തുള്‍ പ്രവര്‍ത്തകരായ മാഹുമുദുള് ഹസ്സന് തന്‍വീര്‍, ആഷികുള്‍ അക്ബര്‍ അബേഷ്, നാജ്മുസ് ഷക്കിബ്, രഹ്മത്തള്ള ഷുവോ എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നു രാവിലെ ബംഗ്ലാദേശ് പോലീസിലെ പ്രത്യേക വിഭാഗം ഭീകരുടെ ഗസിപൂര്‍ ടോന്ഗിയിലുള്ള ഒളിത്താവളത്തില്‍ നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്. ഭീകരരില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. ഒളിത്താവളം പുതുതായി സംഘത്തില്‍ ചേരുന്നവരെ പരിശീലനം നല്‍കാനാണ് ഇവര്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Discussion about this post