പാറ്റ്ന: ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരേ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ദയാശങ്കര്‍ സിംഗിനും എതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നു ബിഹാര്‍ കോടതി. വൈശാലി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അമിത് ഷായ്ക്കും സിംഗിനുമെതിരായി കേസെടുക്കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ആര്‍ജെഡി നേതാവ് ബലിന്ദര്‍ ദാസിന്റെ പരാതിയിലാണു സിജെഎം കോടതിയുടെ ഉത്തരവ്.
എന്നാല്‍ ഇതിനിടെ ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ പോലീസ് കേസെടുത്തു. ദയാശങ്കര്‍ സിംഗിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെയും തന്റെ മകളെയും ബിഎസ്പി പ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന ദയാശങ്കറുടെ ഭാര്യ സ്വാതി സിംഗിന്റെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. സംഭവത്തില്‍ ബിഎസ്പിയുടെ മുതിര്‍ന്ന നേതാവ് നിസാമുദ്ദീന്‍ സിദ്ദിഖിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Discussion about this post