തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് സര്‍ക്കാര്‍. ഉത്തരവിറങ്ങി 48 മണിക്കൂറിനുള്ളില്‍ തീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തും. ഇക്കാര്യം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി.
തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതിനൊപ്പം ഇവയുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കും. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അപ്പീല്‍ പോകുമെന്ന നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.
Discussion about this post