തിരുവനന്തപുരം: കഥാകൃത്ത് വൈശാഖന് കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാവും. നടി കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായും തെരഞ്ഞെടുത്തേക്കും. എഡിറ്റര്‍ ബീനാ പോള്‍ കേരള ചലച്ചിത്ര അക്കാദമി ഉപാദ്ധ്യക്ഷയാവും. ഇവരെ തെരഞ്ഞെടുത്തുള്ള ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും.
നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി ഇരുപത് വര്‍ഷം റെയില്‍വേയില്‍ സേവനം അനുഷ്ഠിച്ച വൈശാഖന് 1984ലാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും സ്വയം വിരമിച്ചത്. കെപിഎസി ലളിത നേരത്തെ വടക്കാഞ്ചേരിയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവാന്‍ ധാരണയായെങ്കിലും അവസാന നിമിഷം വേണ്ടെന്ന് വെച്ചിരുന്നു.
കഥാകൃത്തായ വൈശാഖന് നേരത്തെയും അക്കാദമി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ചലചിത്ര അക്കാദമിയുടെ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന്റെ ഉത്തരവാദിത്വം ദീര്‍ഘകാലം നിര്‍വഹിച്ചിട്ടുണ്ട് എഡിറ്റര്‍ ബീനാ പോള്‍.
Discussion about this post