ലക്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കൊള്ളക്കാര്‍ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഡല്ഹികാണ്പുര് ദേശീയ പാത 91 ല്‍ വെള്ളിയാഴ്ച രാത്രിയാണ് 35കാരിയായ അമ്മയെയും 14കാരിയായ മകളെയും അഞ്ച് പേരടങ്ങുന്ന അക്രമികള്‍ കൂട്ടമാനഭംഗം ചെയ്തത്.
ബന്ധുവിന്റെ മരണാനന്തരകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിന് അമ്മയും മകളുമടങ്ങുന്ന നാലംഗ സംഘം നോയിഡയിലെ സെക്ടര്‍ 68 ലെ വീട്ടില്‍നിന്നും ഷാജഹാന്‍പുരിലേക്കു പോകുകയായിരുന്നു. തുടര്‍ന്ന് ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലെത്തിയപ്പോഴാണ് കൊള്ളക്കാര്‍ കാറിനെ ആക്രമിച്ചത്.
റോഡരുകിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമികള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറിനു നേര്‍ക്കെറിഞ്ഞു. ഇതോടെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയും പുറത്തിറങ്ങി പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ കാറിനടുത്തേക്ക് പാഞ്ഞ് വരികയും ഇവരെ ആക്രമിക്കുകയായിരുന്നു. ഡ്രൈവറടക്കമുള്ളവരെ മര്‍ദ്ദിച്ചവശരാക്കിയ ശേഷം അമ്മയേയും മകളെയും കാറില്‍ ബലമായി പിടിച്ചിരുത്തി വിജനമായ സ്ഥലത്ത് കൊണ്ട് പോകുകയായിരുന്നു.
ഇവരുടെ പക്കലുണ്ടായിരുന്ന 11,000 രൂപയും സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെടുത്തതിനു ശേഷം അക്രമികള്‍ ഇവരെ ക്രൂരമായി കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ചെളിയില്‍ പൂണ്ടുപോയ വാഹനം മുന്നോട്ടു നീക്കാനാവാതെ രാത്രി മുഴുവന്‍ കാര്‍ യാത്രക്കാര്‍ക്ക് ഇവിടെ കഴിയേണ്ടിവന്നു. ശനിയാഴ്ച രാവിലെ കുടുംബം ഇവിടെനിന്ന് രക്ഷപെട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post