ഡല്‍ഹി: രാജ്യത്തെ കുറച്ച് ഇന്ധനവില പ്രാബല്യത്തില്‍ വന്നു. പെട്രോളിന് 1.42 രൂപയും ഡീസലിന് 2.01 രൂപയുമാണ് ഇന്നലെ കുറച്ചത്.
രൂപയുടെ വിനിമയ നിരക്കിന്റെയും അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയുടെയും അടിസ്ഥാനത്തിലാണ ഇന്ധനവില കുറച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്തെ ഇന്ധനവില കുറയുന്നത്.
ജൂലായ് ഒന്നിനും 16 നും പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. ജൂലായ് ഒന്നിന് പെട്രോള്‍ വില 89 പൈസയും ഡീസല്‍വില 49 പൈസയുമാണ് കുറച്ചത്. ജൂലായ് 16 ന് പെട്രോള്‍ വില 2.25 രൂപയും ഡീസലിന് 42 പൈസയും കുറച്ചിരുന്നു.
;
Discussion about this post