ശ്രീനഗര്‍ : ജമ്മു – കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ പിന്‍വലിക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ്. ഇക്കാര്യത്തില്‍ ഹൂറിയത്ത് നേതാക്കള്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്യും. അഫ്സ്പ പിന്‍വലിക്കുന്ന കാര്യത്തില്‍ പിഡിപിക്ക് അനുകൂല നിലപാടാണുള്ളത്. എന്നാല്‍ കശ്മീരിനുള്ള പ്രത്യേക പദവി നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കശ്മീരിന് പ്രത്യേക ഭരണഘടനാപദവി നല്കുന്ന 370 ാം വകുപ്പ് പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു.കശ്മീരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള ചര്‍ച്ചകളില്‍ ഹുറിയത്ത് നേതാക്കളെ കൂടി ഉള്‍പ്പെടുത്താനും പുതിയ പിഡിപി -ബിജെപി സഖ്യസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Discussion about this post