വാഷിംഗ്ടണ്‍: സൈനിക ആവശ്യങ്ങള്‍ക്കായി പാക്കിസ്ഥാന് ചിലവഴിച്ച 300 മില്യന്‍ യു.എസ് ഡോളര്‍ യു.എസ് തിരികെ നല്‍കില്ല. പാക്കിസ്ഥാന് നിരന്തരമായി തീവ്രവാദസഹായങ്ങള് നല്കുന്നതിലുള്ള അസംതൃപ്തി മൂലമാണിത്. അഫ്ഗാനിസ്ഥാനിലെ യു.എസ് സഖ്യത്തിനെതിരെ ആക്രമങ്ങള്‍ നടത്തുന്ന ഹഖാനി ശൃംഖലയ്ക്ക് എതിരെ പാക്കിസ്ഥാന് മതിയായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ഫണ്ട് അനുവദിക്കില്ലെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന സൈനിക നീക്കങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കോമ്പന്‍സേറ്ററി സപ്പോര്‍ട്ട് ഫണ്ടില്‍ യു.എസും പങ്കാളിയാണ്. ഇതിലൂടെ 2002 മുതല്‍ പാക്കിസ്ഥാന് 14 ബില്യന്‍ യു.എസ് ഡോളറാണ് ലഭിക്കുന്നത്. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ അസംതൃപ്തി മൂലം യുഎസ് പാക്കിസ്ഥാന് നല്‍കിവന്ന എല്ലാ സാമ്പത്തിക സഹായങ്ങളും പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. ഇതേകാരണത്താലാണ് ഒബാമ ഭരണകൂടം പാക്കിസ്ഥാന് നല്‍കാനിരുന്ന എട്ട് എഫ് 16 ഫൈറ്റര്‍ ജെറ്റുകളുടെ വില്‍പ്പനയും തടസപ്പെട്ടത്.
Discussion about this post