തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ കേരളം കള്ളന്മാരുടെ പറുദീസയായെന്ന് ചെന്നിത്തല തുറന്നടിച്ചു. ജനങ്ങളോട് മാപ്പു പറയുന്ന ഡിജിപിയും പോലീസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ നമുക്കുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം ആകെ ശരിയാക്കിയത് വി.എസ്.അച്യുതാന്ദനെ മാത്രമാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.
സംസ്ഥാന സര്‍ക്കാര്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് പറഞ്ഞു. കേരളത്തിലെ പോലീസ് ഇപ്പോള്‍ പെരുമാറുന്നത് പാര്‍ട്ടി താത്പര്യങ്ങള്ക്കനുസരിച്ചാണെന്നും സുധീരന് കുറ്റപ്പെടുത്തി. ഇങ്ങനെ പോയാല്‍ സര്‍ക്കാരിന്റെ പോലീസ് നയം പാടെ പാളുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post