മൂവാറ്റുപുഴ: സിനിമതാരം സാഗര്‍ ഷിയാസ് (50) നിര്യാതനായി. മൂവാറ്റുപുഴ അടൂപറമ്പ് കമ്പനിപ്പടി തെങ്ങുംമൂട്ടില്‍ പരേതരായ സുലൈമാന്റെയും സൈനബയുടെയും മകനാണ്. കുറച്ചു ദിവസമായി കരള്‍ സംബന്ധമായ അസുഖത്തത്തെുടര്‍ന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: ആലിയ, അമാന, അന്‍ഹ. മരുമകന്: അന്‍സാര്‍(ദുബൈ).
മിമിക്രിയിലൂടെ കലാരംഗത്തത്തെിയ സാഗര്‍ ഷിയാസ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് സിനിമരംഗത്തത്തെുന്നത്. 75ഓളം സിനിമകളില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ചു. മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് വന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, മനോജ് കെ. ജയന് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മായാവി, ഒന്നാമന്, ദുബായ്, ജൂനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ദിലീപ്, നാദിര്‍ഷ, അബി തുടങ്ങിയവര്‍ക്കൊപ്പം മിമിക്രി കലാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാദിര്‍ഷയോടൊപ്പം ‘ദേ മാവേലി കൊമ്പത്ത്’ എന്ന ആക്ഷേപഹാസ്യ ഓഡിയോ കാസറ്റില്‍ പരിപാടി അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല പ്രോഗ്രാമിലും ശ്രദ്ധേയ വേഷം ചെയ്തു. അമര്‍ അക്ബര്‍ അന്തോണിയാണ് അവസാനമായി അഭിനയിച്ച ചിത്രം. വെള്ളിയാഴ്ച വൈകീട്ട് നാലിന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് പള്ളിയിലാണ് ഖബറടക്കം.
Discussion about this post