ബാഗ്ദാദ്: കിരാത ശിക്ഷകള്‍ നടത്തുന്നതില്‍ കുപ്രസിദ്ധരായ ഐസിസിന്റെ ക്രൂരത വെളിവാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സ്വര്‍ഗ്ഗാനുരാഗം വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇത്തരക്കാരെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊല്ലുകയാണ് ഐസിസ് ഭീകരര്‍ ചെയ്യുന്നത്. ഇതും യുവതികളെ കല്ലെറിഞ്ഞ് കൊല്ലുന്നതും, യുവാക്കളെ കുരിശില്‍ തറച്ച് കൊല്ലുന്നതും ഉള്‍പ്പടെയുള്ള ശിക്ഷ വിധികളുടെ ദൃശ്യങ്ങള്‍ ഐസിസ് തന്നയാണ് പുറത്ത് വിട്ടത്. ജനമധ്യത്തില്‍ പരസ്യമായിട്ടാണ് ഐസിസുകാര്‍ തങ്ങളുടെ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നത്. ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ജനങ്ങള്‍ കെട്ടിടത്തിന് താഴെ തടിച്ച് കൂടിയിരുന്നു. ചിത്രങ്ങളില്‍ ഒരു സ്ത്രീയെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കുന്നതും കാണാം. പര്‍ദ്ദ ധരിച്ച സ്ത്രീയെ വിജനമായ ഒരിടത്തേയ്ക്ക് കൂട്ടി കൊണ്ട് വന്ന് ഒരു സംഘം ഐസിസുകാര്‍ കല്ലെറിയുന്നു. സ്ത്രീ മരിച്ചെന്ന് ഉറപ്പാകുന്നതോടെ ശരീരത്തെ ടാര്പ്പോളിന് കൊണ്ട് മറയ്ക്കുന്നു. രണ്ട് യുവാക്കളെ കണ്ണുകള്‍ കെട്ടിയ ശേഷം പരസ്യമായി വെടിവച്ച് കൊല്ലുന്ന ദൃശ്യവും പുറത്ത് വിട്ടവയില്‍ ഉള്‍പ്പെടും. നേരത്തെ സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടിരുന്നു. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ലോകത്തെ മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് ഐസിസ് തന്നെ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത്.
ക്രൂരതയല്ല ദൈവികനിയമങ്ങള്‍ നടപ്പാക്കുന്നവരാണ് തങ്ങളെന്ന ധാരണ ഇത്തരം ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതോടെ ഐസിസ് അനുകൂലികളില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസവുമാണ് ഐസിസിന്റെ നടപടികള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.
Discussion about this post