തിരുവനന്തപുരം:നെയ്യാറ്റിന്‍കര വണ്ടന്നൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. വണ്ടന്നൂര്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്. തമലം സ്വദേശി ബിനുകുമാറിനെ കൊന്ന കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. വണ്ടന്നൂരില്‍ വച്ച് കാറിലെത്തിയ സംഘം സുരേഷിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടു മണിയോടെയാണ് നാട്ടുകാര്‍ നോക്കിനില്‍ക്കേ ഈ ക്രൂരത അരങ്ങേറിയത്.
സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തലസ്ഥാനത്ത് നേരത്തെ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ബിനുകുമാര്‍ എന്നയാളെ വധിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ ആളാണ് സുരേഷ് എന്നാണ് പോലീസ് നല്കുന്ന വിവരം. പോലീസ് പിടികൂടിയവരില്‍ ബിനുകുമാറിന്റെ ബന്ധുവുമുണ്ട്.
Discussion about this post