ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വീഡിയോയില്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനം. പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര സംസ്കാരിക മന്ത്രാലയം വീഡിയോ പിന്‍വലിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുദ്ധവിമാനം മാറിപ്പോയത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ട്വിറ്ററിലൂടെ നിരവധി പേര് തെറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിവാദമായത്. ജെ എഫ് 17 ഇനത്തില്‍പ്പെട്ട പാക്കിസ്ഥാന് യുദ്ധവിമാനം ഇന്ത്യന്‍ ദേശീയ പതാകയുമായി പറക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.
വീഡിയോ തയ്യാറാക്കിയതില്‍ വന്ന പിഴവാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ജെ എഫ് 17 യുദ്ധവിമാനവും ഇന്ത്യയുടെ തേജസ് വിമാനവും കാഴ്ചയില്‍ ഒരേപോലെയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വീഡിയോ നീക്കം ചെയ്തുവെന്നും അധികൃതര്‍ പറഞ്ഞു. ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മ്മിച്ചതാണ് ജെ.എഫ് 17 യുദ്ധ വിമാനം.
Discussion about this post