കൊച്ചി: മാണിയെയും മുസ്ലിം ലീഗിനെയും ക്ഷണിച്ച് ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗം എല്‍ഡിഎഫിന്റെ നിലപാടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആ ലേഖനം എഴുതിയ ആളുടെ അഭിപ്രായം മാത്രമായിരിക്കാം. കേരള കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും എതിരായുളള സിപിഐയുടെ നിലപാടില്‍ മാറ്റമില്ല.
ദേശാഭിമാനിയില്‍ ലേഖനം എഴുതിയ ആള് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 1986 മുതലുളള ലേഖനങ്ങള്‍ വായിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായി നില്ക്കുന്ന കക്ഷികളെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഇന്നലെയാണ് ദേശാഭിമാനിയില്‍ മുഖപ്രസംഗം വന്നത്.
യുഡിഎഫ് ബന്ധമൊഴിവാക്കിയ കെ.എം മാണിക്കായി സിപിഐഎം വാതിലുകള്‍ തുറന്നിട്ട സമയത്തെല്ലാം സിപിഐ ശക്തമായ എതിര്‍പ്പുമായി വന്നിരുന്നു. കെ.എം മാണി അഴിമതിക്കാരന് തന്നെയാണ്.മാണിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ സിപിഐക്കാവില്ല. സിപിഐഎം ഉദ്ദേശിക്കുന്ന പ്രശ്നാധിഷ്ടിത നിലപാട് എന്താണെന്ന് അറിയില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞിരുന്നു.
Discussion about this post