മുംബൈ: യു.എസ് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച് അപമാനിച്ച സാഹചര്യത്തില്‍ ഷാരൂഖ് ഖാന് ഉടന്‍ മടങ്ങിപ്പോരണമായിരുന്നുവെന്ന് ശിവസേന. തന്നെ അപമാനിച്ചവരോട് സ്വന്തം ദേശാഭിമാനം ഉയര്‍ത്തിപ്പിടിച്ച് അങ്ങനെയാണ് പ്രതികരിക്കേണ്ടിയിരുന്നതെന്നും ശിവസേന പത്രം സാംനയുടെ മുഖപ്രസംഗം അഭിപ്രായപ്പെടുന്നു.
ഷാരൂഖ് അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് അമേരിക്കയുടെ മുഖത്തേല്‍ക്കുന്ന അടിയാകുമായിരുന്നു. പല തവണ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടിട്ടും വളരെയധികം സഹിഷ്ണുതയുള്ള ഈ നടന് വീണ്ടും വീണ്ടും അപമാനിക്കപ്പെടാന്‍ വേണ്ടി മാത്രം ഷാരൂഖ് അമേരിക്കയിലേക്ക് പോവുകയാണ്. എന്നെ ഇത്തരത്തില്‍ അപമാനിച്ചാല്‍ ഞാന്‍ നിങ്ങളുടെ രാജ്യത്ത് കാല് കുത്തില്ല എന്നായിരുന്നു ഷാരൂഖ് പറയേണ്ടിയിരുന്നത്. അമേരിക്ക എല്ലാ മുസ്ലീങ്ങളേയും ഭീകരരായാണ് കാണുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. കാശ്മീരില്‍ അക്രമ പ്രവര്‍ത്തനം നടത്തുന്ന ‘വഴി തെറ്റിയ’ യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ ഷാരൂഖ് അടക്കമുള്ള ബോളിവുഡിലെ ഖാന്മാര് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടു.
Discussion about this post