പ്രണയനാളുകളെ കുറിച്ച് തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്. 12 -ാം ക്ലാസിൽ വച്ചാണ് ആന്റണിമായുള്ള പ്രണയം തുടങ്ങുന്നത്. ആന്റണി തന്നേക്കാൾ ഏഴ് വയസ് മൂത്തതാണന്നും കീർത്തി സുരേഷ് പറഞ്ഞു.
ആറ് വർഷത്തെ ലോംഗ് ഡിസ്റ്റന്റ് പ്രണയമായിരുന്നു. പിന്നെ കോവിഡ് കാലത്ത് ഒന്നിച്ച് ജീവിക്കാൻ തുടങ്ങി . ഓർക്കൂട്ടിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത് . ഞാനാണ് ബന്ധത്തിന് തുടക്കമിടുന്നത്. ഒരു മാസം ചാറ്റ് ചെയ്തതിനു ശേഷം ഒരു റസ്‌റ്റോറന്റിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. എന്നാൽ അന്ന് സംസാരിക്കാൻ സാധിച്ചില്ല. കൂടെ അമ്മയും അച്ഛനും ഉണ്ടായിരുന്നു. അതുകൊണ്ട് കണ്ണിറുക്കി കാണിച്ച് അവിടെ നിന്ന് പോയി എന്ന് താരം പറഞ്ഞു.
2010ലാണ് ആദ്യം പ്രപ്പോസ് ചെയ്യുന്നത്. 2016ലാണ് കാര്യങ്ങൾ കൂടുതൽ സീരിയസ് ആയത്. എനിക്ക് ഒരു പ്രോമിസ് റിങ് നൽകിയിട്ടുണ്ട്. അത് ഞാൻ കൈയിൽ നിന്ന് മാറ്റിയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.
ഒളിച്ചോടി കല്യാണം കഴിക്കേണ്ടി വരുമോ എന്ന് എനിക്കും ആന്റണിയ്ക്കും പേടിയുണ്ടായിരുന്നു. വിവാഹം എന്നത് ഞങ്ങൾക്ക് ശരിക്കും സ്വപ്‌നം തന്നെയായിരുന്നു . അത് ഇപ്പോൾ സംഭിച്ചിരിക്കുകയാണ്. എന്നെ കിട്ടിയതിൽ ആന്റണി ഭാഗ്യവാനാണെന്ന് നിങ്ങൾ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ എന്നാൽ അങ്ങനെയല്ല. ആന്റണിയെ കിട്ടിയതിൽ ഞാനാണ് ഭാഗ്യവതി എന്നും കീർത്തി കൂട്ടിച്ചേർത്തു.
Discussion about this post