കൊച്ചി:സിനിമകളുടെ വ്യാജ പതിപ്പ് കാണരുതെന്ന് പ്രേക്ഷകരോട് അപേക്ഷിച്ച് നടൻ ഉണ്ണി മുകുന്ദൻ. സിനിമകളുടെ വ്യാജ പതിപ്പുകൾ ഓൺലൈൻ വഴി കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ഈ വിഷയത്തിൽ തങ്ങൾ നിസ്സഹായരാണെന്ന് ഉണ്ണി മുകന്ദൻ പറയുന്നു.തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുന്ന മാർക്കോയുടെ എച്ച്ഡി വ്യാജപതിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ദയവായി നിങ്ങൾ സിനിമകളുടെ വ്യാജപതിപ്പുകൾ കാണരുത്. ഞങ്ങൾ നിസ്സഹായരാണ്. വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു. ഓൺലൈനിൽ കൂടി ഇത്തരത്തിലുള്ള വ്യാജ സിനിമകൾ കാണാതിരിക്കുക, ഡൗൺലോഡ് ചെയ്യാതിരിക്കുക, നിങ്ങൾക്കേ ഇത് അവസാനിപ്പിക്കാൻ കഴിയൂ. ഇതൊരു അപേക്ഷയാണ് ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അടുത്തിടെയായി തിയേറ്ററിൽ റിലീസായ പല മലയാളച്ചിത്രങ്ങളുടെയും ഹൈ ക്വാളിറ്റി വ്യാജ പതിപ്പുകൾ ഓൺലൈനിലൂടെ പുറത്തിറങ്ങിയിരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ബറോസ്, റൈഫിൾ ക്ലബ്, എക്സ്ട്രാ ഡീസന്റ് എന്നിവയുടെയെല്ലാം വ്യാജപതിപ്പുകൾ ഓൺലൈനിലെത്തി. നേരത്തെ റിലീസായ സൂക്ഷ്മദർശിനിയുടെയും വ്യാജപതിപ്പ് പുറത്തുവന്നിരുന്നു.
Discussion about this post