ഇന്ത്യൻ വ്ലോഗറായ ആകാശ് ചൗധരി പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മൂർഖൻ പക്കോഡ എന്ന കുറിപ്പോടെ പുറത്ത് വിട്ടിട്ടുള്ള ഈ വീഡിയോ ആകാശിന്റെ ഇൻഡോനേഷ്യൻ യാത്രയിൽ പകർത്തിയതാണ്. മൂർഖൻ പാമ്പുകളുടെ സ്നാക്കുകൾ വിൽക്കുന്ന ഒരു തെരുവോര ഭക്ഷണശാലയാണ് ഈ വീഡിയോയിൽ ആകാശ് ചൗധരി ചിത്രീകരിച്ചിരിക്കുന്നത്.
മൂർഖൻ പാമ്പുകൾക്ക് മാത്രം വേണ്ടിയുള്ള ഒരു സ്നാക്ക് സ്റ്റാൾ ആണ് വീഡിയോയിൽ ഉള്ളത്. കടയിൽ പെട്ടിയിലെ കൂട്ടിലാക്കി കിടക്കുന്ന നിരവധി മൂർഖൻ പാമ്പുകളെയും കാണാം. എത്തുന്ന ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് കടയുടമ ഓരോ പാമ്പുകളെയായി പുറത്തെടുത്ത് മുറിച്ച് ഗ്രിൽ ചെയ്തോ പൊരിച്ചോ നൽകുകയാണ് ചെയ്യുന്നത്.
മൂർഖൻ പാമ്പിന്റെ രക്തത്തിനായി വന്ന ഒരു ഇൻഡോനേഷ്യൻ ഉപഭോക്താവിനെയും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇൻഡോനേഷ്യൻ ദ്വീപായ ജക്കാർത്തയിലാണ് ഈ വ്യത്യസ്തമായ സ്നാക്സ് സെന്റർ ഉള്ളത്. മൂർഖനുകൾ മാത്രമാണ് ഇവിടെ വിൽപ്പന നടത്തുന്ന ഏക വിഭവം. ഒരു മൂർഖന് ഏതാണ്ട് ആയിരം ഇന്ത്യൻ രൂപയാണ് വില വരുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷിക്കും ചർമ്മത്തിന്റെ ഭംഗിക്കും മൂർഖന്റെ രക്തവും മാംസവും മികച്ചതാണെന്നാണ് ജക്കാർത്തയിലെ വിശ്വാസം. 4.2 കോടി ആൾക്കാരാണ് ഇതുവരെ ആകാശ് ചൗധരി പങ്കുവെച്ച ഈ വീഡിയോ കണ്ടിരിക്കുന്നത്.
https://www.instagram.com/reel/C9uq7M8qtRs/?igsh=MThpNWJ2M2RnZDdodg==
Discussion about this post