മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012 ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി. കൊല്ലം കുമുകഞ്ചേരി സ്വദേശിനിയാണ് താരം.
ഇപ്പോഴിതാ പുതുവർഷത്തിൽ തനിക്ക് കിട്ടിയ ഒരു സമ്മാനത്തെക്കുറിച്ച് പറയുകയാണ് അനുശ്രീ . ഇൻസ്റ്റഗ്രാം സ്റ്റോറിയുലൂടെയാണ് താരം കിട്ടിയ ഗിഫറ്റിനെ കുറിച്ച് പറയുന്നത്.
പുതുവർഷദിനത്തിൽ ശബരിമല പോസ്റ്റ് ഓഫീസിന്റെ സീൽ മുദ്രണം ചെയ്ത പോസ്റ്റ് കാർഡാണ് നടിക്ക് ലഭിച്ചിരിക്കുന്നത് . അയപ്പ സന്നിധിയിൽ നിന്നും കിട്ടിയ പുതുവർഷ സമ്മാനം . എക്കാലത്തെയും മികച്ച പുതുവത്സര സമ്മാനം എന്ന ക്യാപ്ഷനോടെയാണ് സമ്മാനം പങ്കുവച്ചിരിക്കുന്നത്. കത്തിന്റെ ചിത്രങ്ങളും അത് അയച്ച ആളെയും അനുശ്രീ ടാക് ചെയ്തിട്ടുണ്ട്. ഡോ അരുൺ ഐഎഎസ് ആണ് അനുശ്രീക്ക് ഇത്തരമൊരു കത്ത് അയച്ചിരിക്കുന്നത്.
Discussion about this post