മോളിവുഡിലെ കാണാമറയത്തുള്ള ദുരവസ്ഥകൾ വെളിപ്പെടുത്തുന്നതായിരുന്നു ഹേമകമ്മറ്റി റിപ്പോർട്ട്. ഇത് പുറത്ത് വന്നതിന് പിന്നാലെ, പലരും തങ്ങളുടെ അനുഭവങ്ങളും വെളിപ്പെടുത്തിയിരുന്നു. ഈ ട്രൻഡ് മറ്റ് ഭാഷകളിലേക്കും വ്യാപിച്ചതോടെ ആൺ പെൺ ഭേദമന്യേ പലരും തങ്ങളുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തുകയും പല ഉന്നതരെയും കുടുക്കുകയും ചെയ്തു.
ഇപ്പോഴിതാ ബോളിവുഡിലെ യുവതാരമായ കാർത്തിക് ആര്യൻ തനിക്ക് കരിയറിന്റെ ആദ്യകാലത്ത് നേരിട്ട ഒരു അനുഭവം പറഞ്ഞ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 2014ൽ സുഭാഷ് ഗായ് സംവിധാനം ചെയ്ത കാഞ്ചി എന്ന ചിത്രത്തിൽ സഹനടനായി കാർത്തിക് ആര്യനുമുണ്ടായിരുന്നു. മിഥുൻ ചക്രബർത്തി, ഋഷി കപൂർ, മിഷ്ടി എന്നിവർ പ്രധാനവേഷം ചെയ്ത ചിത്രത്തിലെ ഒരു ചുംബന രംഗത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയത് ചർച്ചാ വിഷയമായിരുന്നു. നടി മിഷ്ടിയോടൊപ്പമായിരുന്നു കാർത്തിക് ആര്യന്റെ ചുംബന രംഗം. തനിക്ക് ചുംബന രംഗത്തിൽ അഭിനയിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നും അതിനാൽ അതൊന്ന് കാണിച്ചുതരണമെന്നും സുഭാഷ് ഗായോട് ആവശ്യപ്പെട്ടെന്ന് കാർത്തിക് വെളിപ്പെടുത്തുന്നു.37 ടേക്കുകൾ വേണ്ടി വന്നു ആ സീൻ പെർഫെക്ട് ആക്കാൻ എന്നാണ് കാർത്തിക് ആര്യൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
മിഷ്ടി മനഃപൂർവം ചുംബനരംഗങ്ങളിൽ തെറ്റുവരുത്തിയെന്ന് കാർത്തിക് പറയുന്നു. ഒരുപക്ഷെ അവർ മനഃപൂർവം തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നതാകാം. സുഭാഷ് ജിയ്ക്ക് വൈകാരികമായ ഒരു ചുംബന രംഗമായിരുന്നു വേണ്ടിയിരുന്നത്. എനിക്ക് എങ്ങനെ ചുംബിക്കണമെന്ന് അറിയില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് ചോദിക്കാൻ പോകുകയായിരുന്നു. സാർ അത് എങ്ങനെ ചെയ്യുമെന്ന് കാണിച്ചുതരൂ. ഒരു ചുംബന രംഗം ഇത്രവലിയ തലവേദനയാകുമെന്ന് ഞാൻ കരുതിയില്ല. ആ ദിവസം ഞങ്ങൾ പ്രണയിതാക്കളെ പോലെയാണ് പെരുമാറിയത്. ഒടുവിലത് ശരിയായതോടെ സുഭാഷ് ജിയ്ക്ക് സന്തോഷമായെന്ന് താരം കുറിച്ചു.
Discussion about this post