ബംഗ്ലാദേശ്: മത്സ്യബന്ധനത്തിനു പോയ ഇന്ത്യാക്കാരായ പതിനേഴ് മത്സ്യത്തൊഴിലാളികളെ കാണാതായി. ബംഗാള്‍ ഉള്‍ക്കടലിലെ ബംഗഌദേശ് അതിര്‍ത്തിയില്‍ ശനിയാഴ്ച മത്സ്യബന്ധനത്തിനു പോയ ഇന്ത്യന്‍ ബോട്ട് മുങ്ങിയാണ് ഇവരെ കാണാതായത്. മുങ്ങിപ്പോയവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
രണ്ടു നാവികസേനാ കപ്പലുകളും ഒരു പട്രോള്‍ വിമാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. മുങ്ങിയ ബോട്ടിനൊപ്പം സഞ്ചരിച്ചിരുന്ന കപ്പല്‍ അയച്ച സിഗ്നലുകളാണ് ബോട്ടു മുങ്ങിയതായി അറിയാന്‍ സഹായിച്ചത്.
സുന്ദര്ബന്സില് നിന്നും എഴുപതു കിലോമീറ്റര്‍ വടക്കാണ് ബോട്ടു മുങ്ങിയത്. കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നതായി കപ്പല്‍ സന്ദേശങ്ങള്‍ വ്യക്തമാക്കി. സുന്ദര്‍ബന്‍സ് പ്രശസ്തമായ വിനോദസഞ്ചാരകേന്ദമാണ് . കൂടാതെ നിരവധി മത്സ്യ തൊഴിലാളികള്‍ എത്തുന്ന തുറ കൂടിയാണിത്. ഇതിന് വളരെയടുത്ത് അപകടമുണ്ടായത് നിര്‍ഭാഗ്യകരമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടത്.
Discussion about this post