റായ്പുര്‍: മുമ്പ് മാവോയിസ്റ്റായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നക്സല്‍ ബാധിത മേഖലയായ രാജ്നന്ദ്ഗാവ് ജില്ലയിലെ കൊണേ്്ട-മാര്ക്കെലി ഗ്രാമത്തില്‍ പുലര്‍ച്ചെയുണ്ടായ ആക്രമണത്തിലാണ് ലാല്‍ സായ് എന്ന 24കാരന് കൊല്ലപ്പെട്ടത്. മര്പുര് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു ലാല്‍ സായ്.
ശനിയാഴ്ച രാവിലെ ലാല്‍ സായ് ഭാര്യയെ അവരുടെ 14 കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. പിന്നീട് തിരിച്ചെത്തി മര്പുര് സ്റ്റേഷനിലെ ജോലിക്കുശേഷം വീണ്ടും ഭാര്യാവീട്ടിലേക്കു പോയി. ഇവിടെ വീട്ടില്‍ ഉറങ്ങിക്കിടന്ന ലാല്‍ സായിക്കും കുടുംബത്തിനും നേര്‍ക്ക് ആധുധധാരികളായ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു.
രണ്ടു വര്‍ഷം മുമ്പ്, നക്സല്‍ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ പോലീസില്‍ ചേര്‍ന്നത്.
Discussion about this post