കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരേ ഹൈക്കോടതി. കെപിസിസി പ്രസിഡന്റ് ഭരണഘടനയ്ക്കു മുകളിലെ ശക്തിയാകരുതെന്നു ഹൈക്കോടതി പറഞ്ഞു. കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലറിനെ തുടര്‍ന്നാണു തങ്ങള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കാത്തതെന്നു ഹര്ജിക്കാരന് കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഹോട്ടലിന് രണ്ടാഴ്ചയ്ക്കകം ബാര്‍ ലൈസന്‍സ് നല്‍കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post