ലാഗോസ്: നൈജീരിയയില്‍ 16 ബോക്കോ ഹറാം ഭീകരരെ സൈന്യം വധിച്ചു. 11 സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച ബോര്‍ണോ സംസ്ഥാനത്തെ വിമതമേഖലയില്‍ സൈന്യം പരിശോധന നടത്തവെയാണ് വെടിവയ്പ്പുണ്ടായത്. ഭീകരരുടെ കൈയില്‍നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post