ഡല്‍ഹി: കുടുംബവുമായി പരിചയമുള്ള ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന് കാട്ടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ ഭാര്യ ഭാര്‍ട്ടി സിങ് പരാതി നല്കി. ഡല്‍ഹി സ്വദേശിയായ പ്രദീപ് ചൗഹാനെതിരെയാണ് പരാതി.
ആഗസ്ത് ആറിന് താന്‍ പ്രദീപുമായി നടത്തിയ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും രണ്ട് കോടി രൂപ നല്‍കിയില്ലെങ്കില്‍ അത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഭീഷണിയെന്നും ഭാര്‍ട്ടി സിങ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ചൗഹാന്റെ കൈവശം ലൈസന്‍സുള്ള തോക്കുണ്ടെന്നും ഇത് ഉപയോഗിച്ചും തനിക്ക് ഭീഷണിയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സംഭാഷണങ്ങളും വീഡിയോകളും പുറത്ത് വിട്ട് വി.കെ സിങിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുമെന്നാണ് ചൗഹാന് പറയുന്നത്. എന്നാല്‍ ഏത് തരത്തിലുള്ള ഉള്ളടക്കമാണ് ഇയാളുടെ കയ്യിലുള്ളതെന്ന് തനിക്ക് ഉറപ്പില്ലായെന്നും പരാതിയില്‍ പറയുന്നു.
Discussion about this post