ഡല്‍ഹി: ഇന്‍ഷുറന്‍സ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഇന്‍ഷുറന്‍സ് ബില്‍ 2015 എന്ന പുതിയ പേരിലാണ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.2008 മുതല്‍ രാജ്യസഭയുടെ പരിഗണനയിലുള്ള ബില്‍ പിന്‍വലിക്കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.അതേസമയം ബില്ലവതരണത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമാക്കി ഉയര്‍ത്തിയ ഓഡിനന്‍സിന് പകരമാണ് പുതിയ ബില്‍. ലോക്സഭയില്‍ പാസാക്കിയ ശേഷം രാജ്യസഭയില്‍ പരാജയപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post