തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പിതാവിന്റെ ആത്മഹത്യാശ്രമം. തിരുവനന്തപുരം വഴുതക്കാടാണ് സംഭവം. കൊല്ലം സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസിലെ ഡ്രൈവറും ആദിവാസി വിഭാഗത്തില്‍പ്പെട്ടതുമായ ഷാജി എന്ന മധ്യവയസ്കനാണ് മൊബൈല്‍ ടവറിനുമുകളില്‍ കയറി ആത്മഹത്യാ ശ്രമം നടത്തുന്നത്.
2016 ജനുവരിയിലാണ് ഷാജിയുടെ മകള്‍ ജീവനൊടുക്കിയത്. ഷാജിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനായ ആനന്ദബോസ് പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് നിരവധി തവണ ഷാജി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് പറയുന്നു.
ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഷാജിയെ കൊല്ലത്ത് നിന്നും ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഭാര്യയും മൂന്നുമക്കളും ഷാജിയുടെ ആത്മഹത്യാശ്രമത്തിന് സാക്ഷികളായി സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും ഷാജിയെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
Discussion about this post