കോഴിക്കോട്: ഓണത്തിന് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന്. എം. മെഹബൂബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിലകൂടിയ 59 ഇനം മദ്യങ്ങളാണ് ഓണ്‍ലൈനിലൂടെ വില്പനയ്ക്കു വയ്ക്കുന്നത്. ബിവറേജസിന്റെ തിരഞ്ഞെടുക്കപ്പെട്ട 363 ഔട്ട്ലെറ്റുകളിലൂടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.
ഓണ്‍ലൈനില്‍ മദ്യത്തിന് പണം അടച്ചാല്‍ ഒരു രസീത് ലഭിക്കും. ഈ രസീതുമായി ആവശ്യക്കാരനോ അയാള്‍ നിശ്ചയിക്കുന്ന ആളോ എത്തിയാല്‍ മദ്യം ലഭിക്കും. മാന്യന്മാരായ ആളുകള്‍ക്ക് ബിവറേജസില്‍ ക്യൂ നില്‍ക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഇത്തരം സൗകര്യമൊരുക്കുന്നതെന്ന് മെഹബൂബ് പറഞ്ഞു.
ലാഭകരമല്ലാത്ത നന്മ സ്റ്റോറുകള്‍ പൂട്ടുമെന്നും അദ്ദേഹം അറിയിച്ചു. 755 നന്മ സ്റ്റോറുകളാണ് പൂട്ടുന്നത്. ലാഭകരമല്ലാത്ത ത്രിവേണി സ്റ്റോറുകളും പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post