ഡല്‍ഹി: റിയോ ഒളിമ്പിക്സിലെ ആദ്യ മെഡല്‍ നേട്ടം ആഘോഷിച്ച ഇന്ത്യക്കാരെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയ പാക് മാധ്യമപ്രവത്തകന്‍ മറുപടിയുമായി ബോളിവുഡ് നടന് അമിതാഭ് ബച്ചന്. സമ ടിവിയിലെ ഒമര്‍ ഖുറേഷി എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇന്ത്യന്‍ ജനതയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ഗുസ്തി താരം സാക്ഷി മാലിക്ക് വെങ്കലം നേടിയതിന് ശേഷം ഒമര്‍ ചെയ്ത ട്വീറ്റുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഒടുവില്‍ ഇന്ത്യ റിയോയിലേക്ക് അയച്ച 119 പേരില്‍ ഒരാള്‍ ഒരു മെഡല്‍ നേടിയിരിക്കുന്നു. വെങ്കല മെഡല്‍. കാണൂ 20 സ്വര്‍ണ മെഡല്‍ നേടിയതിന് സമാനമാണ് അവരുടെ ആഘോഷം. 125 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡലേ നേടാനായുള്ളൂ. 50 ലക്ഷം മാത്രം ജനസംഖ്യയുള്ള നോര്‍വേ രണ്ട് മെഡല്‍ നേടി എന്നാണ് ഒമര്‍ ഖുറേഷിയുടെ ട്വീറ്റുകളുടെ സംഗ്രഹം.
Finally one of the 119 competitors that India sent to Rio has won a medal – a bronze – now see how they portray it as if they won 20 golds
— omar r quraishi (@omar_quraishi) August 18, 2016
For a population of over 1.25 billion India managed just one bronze medal – Norway with 5 million managed 2 — tch tch tch
— omar r quraishi (@omar_quraishi) August 18, 2016
സാക്ഷിയുടെ ചരിത്രനേട്ടത്തെ രാജ്യത്തെ പ്രമുഖ വ്യക്തികളെല്ലാം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സാക്ഷിയുടെ മെഡല്‍ നേട്ടം നവമാധ്യമങ്ങളിലെ ഇന്ത്യന്‍ യൂസര്‍മാരും തകര്‍ത്ത് ആഘോഷിച്ചു. ഹരിയാന സര്‍ക്കാര്‍ സാക്ഷിക്ക് 2.5 കോടി രൂപയും ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സാക്ഷിയുടെ മെഡല്‍ നേട്ടം അത്ര ആഘോഷിക്കേണ്ട കാര്യമില്ലെന്നാണ് പാക് മാധ്യമപ്രവര്‍ത്തകന്റെ വിമര്‍ശനം. ഒമറിനെതിരെ സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തന്റെ ട്വീറ്റില്‍ വിശദീകരണവുമായി വീണ്ടും ഒമര്‍ രംഗത്തെത്തി.
വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് ട്വിറ്ററിലെ ഇന്ത്യക്കാര്‍ കാണുന്നത്. 125 കോടി ജനതയെ പ്രതിനിധീകരിക്കുന്ന ഒരു രാജ്യത്തിന് ഒരു വെങ്കല മെഡലേ നേടാനായുള്ളൂ എന്നത് വിമര്‍ശനത്തിന് വിധേയമാണ്.
My TL would suggest that may Indians on Twitter are quite intolerant of criticism – one bronze for 1.25 billion people is valid criticism
— omar r quraishi (@omar_quraishi) August 18, 2016
ഇതിനുപിന്നാലെ കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലിനെ ഒളിമ്പിക്സുമായി ചേര്‍ത്ത് പരിഹസിച്ചും ഒമര്‍ രംഗത്തെത്തി.
JUST IN: The Indian Army wins Gold at the Rio Olympics in the newly-introduced sport 'Shooting Unarmed Civilians in the Eye'
— omar r quraishi (@omar_quraishi) August 18, 2016
തുടരെ ഇന്ത്യന്‍ ജനതയെ പരിഹസിച്ചുള്ള ട്വീറ്റുകള്‍ക്ക് പിന്നാലെ ഒമറിനെതിരെ ബോളിവുഡ് നടന് അമിതാഭ് ബച്ചനും രംഗത്തെത്തി. തന്നെ സംബന്ധിച്ച് ഒരു മെഡല്‍ എന്നത് ആയിരം സ്വര്‍ണ മെഡലുകള്‍ക്ക് തുല്യമാണെന്നായിരുന്നു ബച്ചന്റെ ട്വീറ്റ്.
For me it is worth a 1000 golds and even that is not enough. Pride for Sakshi, proud that she is Indian and a woman https://t.co/io5JyaMTUP
— Amitabh Bachchan (@SrBachchan) August 18, 2016
Discussion about this post