പറ്റ്ന: ആര്‍ജെഡി നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. വിനോദ് യാദവെന്ന ആര്‍ജെഡി നേതാവാണ് വെടിയേറ്റു കൊല്ലപ്പെട്ടത്.
നൗഗാച്ചിയ ചന്തയില്‍ കുറച്ചുപേര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ആറു ബൈക്കുകളിലായെത്തിയ സംഘം ഇയാള്ക്കുനേര്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. നൗഗാച്ചിയ പ്രദേശത്തെ അധോലോക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇയാളാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. വിനോദ് യാദവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post