ബെംഗളൂരു: പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം യുവാക്കള്‍ മര്‍ദ്ദിച്ച മലയാളി യുവാവ് ബെംഗളൂരുവില്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജീവന് ടോണി (19) ആണ് മരിച്ചത്. മൈസൂരുവിലെ ശ്രീരംഗപട്ടണത്തുവച്ചാണ് ജീവന് ടോണിക്ക് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് 20 ദിവസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജീവന് ടോണി ജോലിസ്ഥലത്ത് എത്തിയ പ്രാവിനെ ഭക്ഷണം നല്‍കിയശേഷം കൂട്ടില്‍ അടച്ചിരുന്നു. പിന്നീട് ഉടമസ്ഥരെന്ന് അവകാശപ്പെട്ട് എത്തിയവര്‍ക്ക് പിന്നീട് പ്രാവിനെ വിട്ടുകൊടുത്തു. ദിവസങ്ങള്‍ക്കുശേഷം സംഘം ചേര്‍ന്ന് എത്തിയവരാണ് പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചത്. പെരുമ്പാവൂരില്‍നിന്ന് എത്തി ശ്രീരംഗപട്ടണത്ത് താമസിച്ചുവരികയാണ് ജീവന് ടോണിയുടെ കുടുംബം.
Discussion about this post